കലിയുഗത്തിലെ അഹല്യയാണു ഞാൻ!
ശീതീകരിച്ച മുറിയിലെ ഏകാന്തതയിൽ
ബാഹ്യലോകത്തിൽ നിന്ന് വേറുപെട്ടു
കൊടും തപസ്സിലേർപ്പെട്ട ഏകാകിനി ...
രാമപാദസ്പർശന പുണ്യവും തേടി
ധ്യാനലീനയായിരിക്കുന്ന യോഗിനി...
പ്രിയരാമാ വരിക,
കലിയുഗത്തിൻ സന്തതിയാകുമീ-
യഹല്യക്കു മോക്ഷം തരിക!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കൊള്ളാം
മറുപടിഇല്ലാതാക്കൂ