2010, നവംബർ 13, ശനിയാഴ്‌ച

പാവക്കുഞ്ഞ്

അലമാരക്കുള്ളിലെ പാവക്കുഞ്ഞെന്നെ
നോക്കിച്ചിരിക്കുന്നോ മാടി വിളിക്കുന്നോ
കൌതുകമത്രേ തോന്നിയതാദ്യമെൻ
മനസ്സിൽ വിരിഞ്ഞൊരു മോഹവുമന്നേരം

മെല്ലെ തലോടവേ കണ്ടു ഞാനതിശയം!
അതോരോമനക്കുഞ്ഞായി രൂപമെടുക്കുന്നു
പല്ലില്ലാ മോണയും കാട്ടിച്ചിരിക്കുന്നു
കൈ കാലടിക്കുന്നു, കൊഞ്ചിക്കളിക്കുന്നു
കൊതി കൊണ്ടു മാനസം വാരിയെടുക്കുവാൻ
ഒന്ന് ചുംബിക്കുവാൻ മാറോടണയ്ക്കുവാൻ

ഹൃദയം നിറഞ്ഞൊരു വാത്സല്യ ഭാവത്താൽ
മനം തുള്ളിക്കുതിച്ചതിനെയെടുക്കുവാൻ വെമ്പവേ
പാവക്കുഞ്ഞായത് പിന്നെയും മാറുന്നു
കാണുന്നു പിന്നെയും അലമാരക്കുള്ളിലെ
പാവക്കുഞ്ഞെന്നെ നോക്കിച്ചിരിക്കുന്നു.

2 അഭിപ്രായങ്ങൾ:

  1. ഹൃദയം നിറഞ്ഞൊരു വാത്സല്യ ഭാവത്താൽ
    മനം തുള്ളിക്കുതിച്ചതിനെയെടുക്കുവാൻ വെമ്പവേ
    പാവക്കുഞ്ഞായത് പിന്നെയും മാറുന്നു
    കാണുന്നു പിന്നെയും അലമാരക്കുള്ളിലെ
    പാവക്കുഞ്ഞെന്നെ നോക്കിച്ചിരിക്കുന്നു...

    നന്നായിരിക്കുന്നു...
    മനസ്സിലൊരു വേദന...
    അഭിനന്ദനങ്ങള്‍!!!

    മറുപടിഇല്ലാതാക്കൂ